17കാരിയെ ഗർഭിണിയാക്കിയ സുഹൃത്ത് അറസ്റ്റില്‍
1590212
Tuesday, September 9, 2025 4:02 AM IST
കൊച്ചി: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറി(20)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്യത്.
ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കാതെ മറച്ചുവയ്ക്കുകയും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് പ്രസവിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് ഒളിവില്‍ പോയ യുവാവിനെ കൊച്ചി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.