സേവാഭാരതി ഭവനസമുച്ചയ നിർമാണം; ഒന്നാംഘട്ടം തുടങ്ങി
1590214
Tuesday, September 9, 2025 4:17 AM IST
അങ്കമാലി : സേവാഭാരതിയുടെ നേതൃത്വത്തിൽ വേങ്ങൂരിൽ നിർമിക്കുന്ന "തലചായ്ക്കാനൊരിടം" ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നടത്തി. കേരള ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം നിർവഹിച്ചു. അങ്കമാലി സേവാഭാരതി പ്രസിഡന്റ് റിട്ട. മേജർ ഡോ. ജ്യോതിഷ് ആർ. നായർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ദേശീയ സേവാഭാരതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എൻ. അനിൽകുമാർ (കേരള ഹൈക്കോടതി), അങ്കമാലി നഗരസഭ പത്താം വാർഡ് കൗൺസിലറും ഭൂമി ദാതാവുമായ എം.വി. രഘു എന്നിവർ പ്രസംഗിച്ചു.
വേങ്ങൂർ പോസ്റ്റ് ഓഫീസിന് വേണ്ടിയുള്ള മുറിയുടെ താക്കോൽ ദാനവും എം.വി. രഘു നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ സേവാപ്രമുഖ് കെ. ഗിരീഷ്കുമാർ സുകൃതം സാന്ത്വന പരിചരണ പദ്ധതിയുടെ ഉദ്ഘാടനവും സേവാ സന്ദേശവും നല്കി.
സമാദരണം, നിർധന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും നടത്തി. അങ്കമാലി സേവാഭാരതി ജനറൽ സെക്രട്ടറി സി ആര് സുധാകരൻ, വേങ്ങൂർ കൺവീനർ കെ. കൃഷ്ണൻ നമ്പീശൻ, കെ.എസ്. സുപ്രിയ , വി.കെ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.