സൂര്യപ്രഭ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചു
1590226
Tuesday, September 9, 2025 4:22 AM IST
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൂര്യപ്രഭ പദ്ധതിക്ക് പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. സ്കൂളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം അധ്യക്ഷത വഹിച്ചു.
സൂര്യപ്രഭ പദ്ധതിയുടെ ഭാഗമായി ഏഴ് കിലോ വാട്ടിന്റെ സൗരോര്‍ജ പാനലാണ് സ്കൂളില്‍ സ്ഥാപിച്ചത്. ഊര്‍ജ മേഖലയിലെ സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിനായിരുന്നു പദ്ധതിയുടെ മേല്‍നോട്ട ചുമതല.
സ്ഥിരംസമിതി അധ്യക്ഷ നെജി ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഹസീന ആസിഫ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.ബി. സന്തോഷ്, പ്രധാനാധ്യാപിക എ. സഫീന, അധ്യാപകരായ ലാലു ലോറന്‍സ്, പയസ് ഫിലിപ്പ്, പി.എം. റഹ്മത്ത്, പി.ഇ. സബിത, ഗീതു ജി. നായര്‍, കെ.എം. നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.