ക്രെയിനും ബസും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്
1590200
Tuesday, September 9, 2025 3:42 AM IST
തൃപ്പൂണിത്തുറ: സംസ്കൃത കോളജിന് സമീപം ക്രെയിനും ബസും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഷീബ കണ്ണന്, കുഞ്ഞപ്പന്, രാജേന്ദ്രന്, രേഷ്മ, അനില്‍കുമാര്‍, ഏയ്ഞ്ചല്‍, നിവിന്‍, രാജേന്ദ്രന്, ഷംസുദ്ധീന്, ലീന, ഗീത, ജിജി, ജയ, രാജി, അന്വിജ്, ജെനി, റിയാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഭൂരിഭാഗം പേര്‍ക്കും തല ബസിന്റെ കമ്പിയിലിടിച്ചും മറ്റുമാണ് പരിക്കേറ്റത്.
ഇടറോഡില്‍ നിന്നും വന്ന ക്രെയിന്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളം തൃപ്പൂണിത്തറ എരൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു അപകടം.