ഓണാഘോഷം
1590227
Tuesday, September 9, 2025 4:22 AM IST
കല്ലൂർക്കാട്: എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വനിത സമാജം തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ. സിന്ധു രാജീവ്, അഭിലാഷ് എം. രാജൻ, ബിന്ദു സന്തോഷ്, ലളിത നാരായണൻ, പി.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: മുളവൂര്‍ വിജ്ഞാന പോഷണി ഗ്രന്ഥശാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ഇ.എം. ഷാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിത്താഴത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ "പള്ളിത്താഴത്തോണം' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് നിര്‍വഹിച്ചു.
തൃക്കളത്തൂര്‍ അഗ്രി ബാങ്ക് പ്രസിഡന്റ് അബ്രഹാം തൃക്കളത്തൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ തിരുവോണ സന്ദേശം നല്കി. മുതിര്‍ന്ന വ്യാപാരികളെ മുന്‍ പഞ്ചായത്തു പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ മുന്‍ ഡിഇഒ പി.വി. സുരേഷ് മെമന്റോ നല്കി ആദരിച്ചു.
തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, തൃക്കളത്തൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി ഫാ. ജോബി ഊര്‍പ്പായില്‍, പഞ്ചായത്തംഗങ്ങളായ എല്‍ജി റോയി, എം.സി വിനയന്, ഷോബി അനില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കളത്തൂര്‍ യൂണിറ്റ് സെക്രട്ടറി മാത്യു നാരിയേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് എന്‍എസ്എസ് കരയോഗം ഓണാഘോഷ പരിപാടികള്‍ നടത്തി. എന്‍എസ്എസ് തൊടുപുഴ താലൂക്ക് യൂണിയന് സെക്രട്ടറി എസ്.എന്‍. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാ സമാജം തൊടുപുഴ താലൂക്ക് യൂണിയന് സെക്രട്ടറി ഡോ. സിന്ധു രാജീവ്, അഭിലാഷ് എം. രാജന്, ബിന്ദു സന്തോഷ്, ലളിതാ നാരായണന്, പി.എന്‍. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി: കുറിഞ്ഞി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും, ഒരു വർഷത്തോളം നീണ്ട് നിന്ന വായനശാലയുടെ 70-ാം വാർഷികാഘോഷ സമാപനവും പി.വി. ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.വി. ജോസ് അധ്യക്ഷത വഹിച്ചു. മുതിർന്ന മുൻ കാല പ്രവർത്തകരെയും കലാ പ്രതിഭകളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.