രാസലഹരിയുമായി പിടിയിൽ
1594570
Thursday, September 25, 2025 4:22 AM IST
പെരുമ്പാവൂർ: രാസലഹരിയുമായി ആസാം നൗഗോൺ സ്വദേശികളായ അർഫാൻ അലി (27) , ബഹാറുൾ ഇസ്ലാം (22) എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് പള്ളിപ്രം പാക്കാട്ടുതാഴം ഭായി കോളനി റോഡിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടു പേരിൽ നിന്നുമായി 6.810 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, അബ്ദുൽ ജലീൽ, എഎസ്ഐ രതീശൻ എന്നിവരാണ് ഉണ്ടായിരുന്നത്.