ജനസമ്പർക്കയാത്രയുമായി എന്റെ നാട് ജനകീയ കൂട്ടായ്മ
1594598
Thursday, September 25, 2025 5:04 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഗാന്ധിദർശൻ പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിൽ നടത്തിയ ജനസമ്പർക്കയാത്ര അടിവാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും പോത്താനിക്കാട് റീജണൽ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായ എം.എം. അലിയാർ ഉദ്ഘാടനം ചെയ്തു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മുഹമ്മദ് മുഞ്ചക്കലിൽ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ടി.എം. സെയ്ത് , കെ.ഇ. കാസിം , പി.പി. മുഹമ്മദ്, എം.എം. അബ്ദുറഹ്മാൻ, ശാമില ഷാഫി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അടിവാട് മേഖലയിൽ ഭവന സന്ദർശനവും നടത്തി.