യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
1594674
Thursday, September 25, 2025 10:33 PM IST
വൈപ്പിൻ: യുവാവിനെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണ്ടെത്തി. ഞാറക്കൽ ജയ്ഹിന്ദ് മൈതാനിക്ക് പടിഞ്ഞാറ് കൈതവളപ്പിൽ ദാസന്റെ മകൻ വിനോദാ(44)ണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് വീടിന്റെ ഹാളിനോട് ചേർന്ന മുറിയിലാണ് മൃതദേഹം കണ്ടത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.