പലചരക്കുകടയുടെ മറവിൽ മദ്യവില്പന: പ്രതി പിടിയിൽ
1594574
Thursday, September 25, 2025 4:22 AM IST
പെരുമ്പാവൂർ: പലചരക്കുകടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയിരുന്നയാൾ എക്സൈസ് പിടിയിൽ. രായമംഗലം പൂനെല്ലി കവളപ്രാമിൽ തോമസ് (62)നെയാണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. എംസി റോഡ് പുല്ലുവഴി നങ്ങേലിപ്പടിയിൽ പ്രവർത്തിച്ചിരുന്ന കടയുടെ മറവിലാണ് ഇയാൾ മദ്യവില്പന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
ഇയാളുടെ പക്കൽ നിന്നും 40 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ വിദേശ മദ്യവും, മദ്യവില്പനയിലൂടെ ലഭിച്ച 9,935 രൂപയും എക്സൈസ് പിടിച്ചെടുത്തു. കോടതിയിയിൽ ഹാജരാക്കിയ തോമസിനെ റിമാൻഡ് ചെയ്തു.