തെരുവ് നായ ശല്യം: നടപടിയുമായി മരട് നഗരസഭ
1594133
Wednesday, September 24, 2025 4:27 AM IST
മരട്: മരട് നഗരസഭ പ്രദേശത്ത് വർധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ഭീഷണി തടയുന്നതിനായി നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി ചേർന്നു.
നഗരസഭാ പ്രദേശത്ത് 650 ഓളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയ്ക്ക് നായ്ക്കൾക്ക് വാക്സിൻ എടുക്കുന്നതിനും പിന്നീട് സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ എബിസി പ്രോഗ്രാം നടപ്പാക്കുന്നതിനും നായ്ക്കൾക്ക് ഭക്ഷണം നല്കുന്നതിനായി ഫീഡിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.