കോൺഗ്രസ് തിരുമാറാടി മണ്ഡലം കൺവൻഷൻ
1593708
Monday, September 22, 2025 4:55 AM IST
തിരുമാറാടി: കോൺഗ്രസ്-ഐ തിരുമാറാടി മണ്ഡലം കൺവൻഷൻ കാക്കൂർ മിനി ഓഡിറ്റോറിയത്തിൽ നടന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോൺസൺ കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ ജയ്സൺ ജോസഫ് ആദരിച്ചു. മുതിർന്ന കോൺഗ്രസ് അംഗങ്ങളെ മുഹമ്മദ് ഷിയാസ് മെമന്റോ നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആശ സനിൽ, മണ്ഡലം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പൈലി, ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, യുഡിഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, സാജു മടക്കാലി, അനിത ബേബി, ബെന്നി പൈലി തുടങ്ങിയവർ പ്രസംഗിച്ചു.