കോതമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടും ഓഫീസുകളും നവീകരിച്ചു
1593709
Monday, September 22, 2025 4:55 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടും അനുബന്ധ ഓഫീസുകളും നവീകരിച്ചു. നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നവീകരിച്ച എൽഎസ്ജിഡി ഓഫീസിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപിയും നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കെ. വർഗീസ്, ജെസിസാജു, ഗോപി മുട്ടത്ത്, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്,
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസമോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, ലിസി ജോസഫ്, ബിഡിഒ സി.ഒ. അമിത, മുൻമന്ത്രി ടി.യു. കുരുവിള, കെപിസിസി അംഗം എ.ജി. ജോർജ്, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.