കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിരേവന്ന കാറിലിടിച്ചു
1594020
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം. മൂവാറ്റുപുഴ -തൊടുപുഴ റോഡില്‍ ആശ്രമം ബസ് സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ആലുവ സ്വദേശികൾ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരികയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിലുണ്ടായിരുന്ന അഡ്വ. ജയലാലിനെ പരിക്കുകളോടെ മൂവാറ്റുപഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടയര്പൊട്ടിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.