എംജിഎം കോളജിൽ സൗജന്യ നേത്ര, തൈറോയ്ഡ് പരിശോധന ക്യാമ്പ്
1594015
Tuesday, September 23, 2025 6:45 AM IST
കൂത്താട്ടുകുളം: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി നാളെ പാമ്പാക്കുട എംജിഎം കോളജ് കാമ്പസിൽ സൗജന്യ നേത്ര, തൈറോയ്ഡ് പരിശോധനാ ക്യാമ്പ് നടത്തും. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്യാന്പ്. വിദ്യാർഥികൾക്ക് പുറമേ പൊതുജനങ്ങൾക്കും പങ്കെടുക്കാം. എംജിഎം കോളജിലെ എൻഎസ്എസ് യൂണിറ്റുകളും മൂവാറ്റുപുഴയിലെ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.