കാട്ടാനശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് പൗരസമിതി
1594016
Tuesday, September 23, 2025 6:45 AM IST
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ,കവളങ്ങാട്, പൈങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കോതമംഗലം മേഖല പൗരസമിതി ആവശ്യപ്പെട്ടു.
കാട്ടാന ശല്യം മൂലം പ്രദേശവാസികൾ പൊറുതിമുട്ടിയിരിക്കികയാണ്. കയ്യാലകളും, മതിലുകളും കൃഷിയുമെല്ലാം നശിപ്പിച്ച് ആനക്കൂട്ടം സ്വൈര്യവിഹാരം നടത്തുന്നു. ഒട്ടേറെ മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞിട്ടുള്ളത്. ദിവസവും അനക്കൂട്ടം കിലോമീറ്ററുകൾ സഞ്ചരിച്ച് സംഹാര താണ്ഡവം നടത്തുകയാണ്. കാട്ടാന ശല്യത്തിൽ വനം വകുപ്പാകട്ടെ തികഞ്ഞ നിസ്സംഗതയും പുലർത്തുന്നു.
കാട്ടാന ശല്യം പരിഹരിക്കാൻ നടപടി വേണമെന്നും കാട്ടാനആക്രമണം മൂലം നഷ്ടം സംഭവിച്ചവർക്ക് ഇരട്ടി തുക നഷ്ടപരിഹാരം നൽകണമെന്നും കോതമംഗലം മേഖലാ പൗരസമിതി പ്രവർത്തയോഗം ആവശ്യപ്പെട്ടു. വി.എം. പീറ്റർ ഉദ്ഘാടനം ചെയ്തു. തോമസ് കൊച്ചുമുട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ബേബി പൗലോസ് അധ്യക്ഷതവഹിച്ചു. സൂരജ് മലയിൽ, സജി തെക്കേക്കര, ഷിന്റോ വർഗീസ്, ശശി കുഞ്ഞുമോൻ, ജോസ് കാട്ടുവള്ളി, സാജൻ അമ്പാട്ട്, ടി. പി. തമ്പാൻ, ജോസ് മെ തിപാറ, റെജി പാത്താടൻ, സിജി പണ്ടാലിൽ, എസ്.എം. അബ്ബാസ്, രാജീവ് ജോസഫ് എന്നിവർ പ്രസംഗിച്ചു.