ജുമാ മസ്ജിദിലെ ഭണ്ഡാരം കവര്‍ന്നു
1594038
Tuesday, September 23, 2025 6:46 AM IST
പോത്താനിക്കാട്: പിടവൂര്‍ ബദരിയ ജുമാ മസ്ജിദിലെ ഭണ്ഡാരം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ശക്തമായ മഴ പെയ്യുന്നതിനിടയിലാണ് മോഷണം നടന്നത്. പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവ് ചില്ലുവാതിയിൽ തകര്‍ത്ത് അകത്തുകയറി ഭണ്ഡാരവുമായി പോകുന്നതു സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പോത്താനിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കവര്‍ന്ന ശേഷം ഉപേക്ഷിക്കപെട്ട നിലയില്‍ ഭണ്ഡാരം കോട്ടപ്പടി വടാശേരിയിലെ റബര്‍ത്തോട്ടത്തില്‍ നിന്നു കണ്ടെത്തി.