കോടനാട് ആനപരിശീലന കേന്ദ്രം പൂര്‍വസ്ഥിതിയിലാക്കണമെന്ന്
1594018
Tuesday, September 23, 2025 6:45 AM IST
കോതമംഗലം: കാട്ടാനകളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇവയെ പിടികൂടി നാട്ടാനകളാക്കി മാറ്റാൻ ബൃഹദ്പദ്ധതിക്ക് രൂപം നല്‍കണമെന്ന് കർഷക കോൺഗ്രസ് കോട്ടപ്പടി മേഖലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
ഇതിനായി കോടനാട് ആന പരിശീലനകേന്ദ്രം പൂര്‍വസ്ഥിതിയിലാക്കണം. കോട്ടപ്പടി പഞ്ചായത്തിലെ വനാതിര്‍ത്തികളില്‍ അടിയന്തരമായി ഫെന്‍സിംഗ് സ്ഥാപിക്കണമെന്നും കര്‍ഷക ഇന്‍ഷ്വറന്‍സ് കുടിശിക അനുവദിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.പി. മത്തായി അധ്യക്ഷനായി. കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍, എം.സി. അയ്യപ്പന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, എം.കെ. എല്‍ദോസ്, ആന്റണി കോട്ടപ്പടി, സി.കെ. ജോര്‍ജ്, സ്കറിയ തോമസ്, സി.ജെ. ചാക്കോ, എന്‍.കെ. കുമാരാന്, എ.വി. ജോണി, എ.യു. തോമസ്, വി.എ. ഗോപാലന്, സി.എം. ജോണി എന്നിവര്‍ പ്രസംഗിച്ചു.