മൂന്ന് വീടുകൾ നിർമിച്ച് നൽകി ലയൺസ് ക്ലബ്
1594141
Wednesday, September 24, 2025 4:40 AM IST
കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 - സി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് നൽകുന്ന അഞ്ച് വീടുകളിൽ വെളിയേച്ചാൽ കൂരികുളത്ത് നിർമാണം പൂർത്തീകരിച്ച മൂന്നു വീടുകളുടെ താക്കോൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ രാജൻ എൻ. നമ്പൂതിരി കുടുബാംഗങ്ങൾക്കു കൈമാറി. ക്ലബ് പ്രസിഡന്റ് പി. തങ്കൻ അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ ലൈജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.