മലയാറ്റൂരിൽ വള്ളംകളിക്കായി വിപുലമായ ഒരുക്കങ്ങൾ
1594131
Wednesday, September 24, 2025 4:27 AM IST
കാലടി: മണപ്പാട്ട് ചിറയിൽ വള്ളംകളിക്കായി വിപുലമായ ഒരുക്കങ്ങളുമായി മലയാറ്റൂർ നിവാസികൾ. ഒക്ടോബർ രണ്ടിനാണ് വള്ളംകളി മത്സരങ്ങൾ. പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിളംബര ഘോഷയാത്രയ്ക്ക് ശേഷം വള്ളംകളി മത്സരങ്ങൾ ആരംഭിക്കും. വള്ളംകളിക്ക് എട്ടു ടീമുകളാണ് മത്സര രംഗത്തുള്ളത്.
ഒന്നാം സമ്മാനം 25,000 രൂപ തുടങ്ങി മറ്റ് സമ്മാനങ്ങളും നൽകും. സംഘാടക സമിതി ചെയർമാൻ റോജി എം. ജോൺ എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ, വൈസ് പ്രസിഡന്റ് ലൈജി ബിജു, മെമ്പർമാരായ ജോയ്സൺ ഞാളിയൻ,
ഷിൽബി ആന്റണി , ആനി ജോസ്, ബിൻസി ജോയ്, ബിജി സെബാസ്റ്റ്യൻ, വിജി റെജി, മിനി സേവ്യർ, സർവകക്ഷി നേതാക്കളായ ബിജു കണിയാംകുടി, സി.എസ്. ബോസ്, ജോബി വെളുത്തേപ്പിള്ളി, നെൽസൺ മാടവന എന്നിവർ പത്രസമ്മേളനത്തിൽപങ്കെടുത്തു