ആത്മാഭിമാന സംഗമം നടത്തി
1594017
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ : കെഎസ്കെടിയു ആയവന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെൻഷൻ, ലൈഫ് ഗുണഭോക്താക്കളുടെ ആത്മാഭിമാന സംഗമം നടത്തി. കെഎസ്കെടിയു ജില്ലാ ട്രഷറർ എൻ.എസ്. സജീവൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.ജി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ. വാസു, കെഎസ്കെടിയു വില്ലേജ് സെക്രട്ടറി ടി.പി. ജയൻ, പഞ്ചായത്ത് അംഗങ്ങളായ ജൂലി സുനിൽ, മിനി വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: കെഎസ്കെടിയു മാറാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെൻഷൻ, ലൈഫ് ഗുണഭോക്താക്കളുടെ ആത്മാഭിമാന സംഗമം നടത്തി. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ശാന്ത സുധാകരൻ അധ്യക്ഷത വഹിച്ചു. കെഎസ്കെടിയു ഏരിയ പ്രസിഡന്റ് ടി.എൻ. മോഹനൻ, വില്ലേജ് സെക്രട്ടറി വി.പി. മാത്യൂസ്, സി.എൻ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.