ലഹരിക്കെതിരേ സൈക്കിള്‍ റാലി
1594139
Wednesday, September 24, 2025 4:27 AM IST
മൂവാറ്റുപുഴ: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാര് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ഫൈസല്‍ മുണ്ടക്കാമറ്റം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ നെജി ഷാനവാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. റെസിസ്റ്റന്‍സ് എന്ന പേരില്‍ എറണാകുളം ജില്ല പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാന്പയിന്റെ ഭാഗമായാണ് പരിപാടി.
വരും ദിവസങ്ങളില്‍ പോസ്റ്റര്‍ രചനാ മത്സരം, ഷോര്‍ട്ട് ഫിലിം നിര്‍മാണം, ക്വിസ് എന്നിവ നടക്കും. 30ന് ലഹരിമുക്ത കാമ്പസ് പ്രഖ്യാപനത്തോടെ പരിപാടികള്‍ സമാപിക്കും. പ്രിന്‍സിപ്പല്‍ ടി.ബി. സന്തോഷ് ലഹരിവിരുദ്ധ സന്ദേശം നല്കി. പ്രധാനാധ്യാപിക എ. സഫീന മുഖ്യപ്രഭാഷണം നടത്തി.
എസ്എംസി ചെയര്മാന് കെ.എന്‍. നാസര്‍, അധ്യാപകരായ പി.എം. റഹ്മത്ത്, പി.ഇ. സബിത, ഗീതു ജി. നായര്‍, പി.ആര്. അനുമോള്‍, കെ.എം. നൗഫല്‍, എം. സല്‍വ എന്നിവര്‍ പ്രസംഗിച്ചു.