അയര്‍ലന്‍ഡില്‍ മരിച്ച നഴ്സിന്റെ സംസ്കാരം തിങ്കളാഴ്ച
1594436
Wednesday, September 24, 2025 10:08 PM IST
അങ്കമാലി: അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ മരിച്ച മലയാളി നഴ്സ് തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യയും അങ്കമാലി മൂക്കന്നൂര്അട്ടാറ മാളിയേക്കല്‍ കുടുംബാംഗവുമായ ഷാന്റി പോളിന്റെ (52) സംസ്കാരം തിങ്കളാഴ്ച നടക്കും . കാന്‍സര്‍ ചികിത്സയിലായിരുന്ന ഷാന്റി കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടോടെ മുള്ളീംഗാര് ആശുപത്രിയിലാണ് മരിച്ചത്.
ലോംഗ്ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് അംഗവും മിഡ്ലാന്‍ഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സുമായിരുന്ന ഷാന്റി രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. നേരത്തെ താല ന്യൂകാസിലില്‍ താമസിക്കവേ പീമോണ്ട് ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷമായി കുടുംബം ലോംഗ്ഫോര്‍ഡിലാണ്. മക്കള്‍: കോളജ് വിദ്യാര്‍ഥികളായ എമില്‍, എവിന്‍, അലാന.
ഷാന്റിയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ട് ലോംഗ്ഫോര്‍ഡ് ഓക്ലാന്‍ഡിലെ ഗ്ലെനോന് ഫ്യൂണറല്‍ ഹോമിലും തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ലോംഗ്ഫോര്ഡിലുള്ള വസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരം ലോംഗ്ഫോര്ഡിലുള്ള മൊയ്ഡോ സെന്റ് മേരീസ് പള്ളിയില്‍.