ആറ്റുതീരം പാർക്ക് നവീകരണം
1593707
Monday, September 22, 2025 4:55 AM IST
പിറവം: പാഴൂർ ആറ്റുതീരം പാർക്കിലേക്കുള്ള പ്രവേശന റോഡിൽ പൂർത്തിയാക്കിയ നവീകരണ പദ്ധതികൾ നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു.
പുഴയോരം കെട്ടി സംരക്ഷിച്ചാണ് പാർക്ക് പൂർത്തിയാക്കിരിക്കുന്നത്. നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ തുക ഉപയോഗിച്ച് പ്രവേശന റോഡിൽ ഇന്റർലോക്ക് ഇഷ്ടിക വിരിക്കുകയും, സൈഡിൽ ഇരുമ്പു തൂണുകൾ സ്ഥാപിക്കുകയും, സംരക്ഷണ സ്റ്റിക്കർ പതിക്കുകയും ചെയ്തു.
വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, അജേഷ് മനോഹരൻ, പി. ഗിരീഷ്കുമാർ, സി.ജെ. ജോജിമോൻ എന്നിവർ പ്രസംഗിച്ചു