സർക്കാർ ആയുർവേദ ആശുപത്രിയിലെ സ്റ്റോർ റൂമിൽ മരുന്നുകൾക്കിടയിൽ മരപ്പട്ടി
1594019
Tuesday, September 23, 2025 6:45 AM IST
കോതമംഗലം : കോതമംഗലത്ത് വാരപ്പെട്ടി സർക്കാർ ആയുർവേദ ആശുപത്രിയിലെ സ്റ്റോർ റൂമിൽ മരപ്പട്ടി കുഞ്ഞ് കുടുങ്ങി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ മരുന്നുകൾ സൂക്ഷിക്കുന്ന മുറിയിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്.
രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ മുറി തുറന്നപ്പോഴാണ് മരപ്പട്ടിയെ കണ്ടത്.വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് മുവാറ്റുപുഴയിൽ നിന്ന് മൃഗ സ്നേഹി സേവി എത്തിയാണ് മരപ്പട്ടിയെ പിടികൂടിയത്. വനത്തിൽ തുറന്ന് വിടുമെന്ന് അധികൃതർ പറഞ്ഞു.