സാമ്പത്തിക തട്ടിപ്പും തൊഴിൽ ചൂഷണവും; പരാതി നൽകി
1594026
Tuesday, September 23, 2025 6:45 AM IST
അങ്കമാലി: അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അങ്കമാലി ബ്രാഞ്ചിൽ സാമ്പത്തിക തട്ടിപ്പും തൊഴിൽ ചൂഷണവും നടക്കുന്നുവെന്ന് ആരോപിച്ച് സിപിഐ പരാതി നൽകി. സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കിഷോർ ഒ.ജി, മഹേഷ് എം എന്നിവരും അങ്കമാലി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മാർട്ടിൻ ഡേവിസ്, സി.പി. പീറ്റർ എന്നിവരും ചേർന്നാണ് ആലുവ താലൂക്ക് സപ്ലൈ ഓഫീസർക്കു പരാതി നൽകിയത്.
നിലവിൽ കോൺഗ്രസ് ഭരണസമിതിയാണ് ഇവിടെ ഭരിക്കുന്നത്. പാചക ഗ്യാസ് വിതരണത്തിൽ വർഷങ്ങളായി അമിത ഡെലിവറി ചാർജ് ഈടാക്കി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഡെലിവറി തൊഴിലാളികളെ ശമ്പളമില്ലാതെ നിയമവിരുദ്ധ തൊഴിൽ നിബന്ധനകളിൽ പ്രവർത്തിപ്പിക്കുന്നു എന്നും ആക്ഷേപമുണ്ട്.