മധ്യവയസ്കൻ വീടിനുള്ളില്‍ മരിച്ചനിലയില്‍
1594095
Tuesday, September 23, 2025 11:04 PM IST
മൂവാറ്റുപുഴ : വാളകം കുന്നയ്ക്കാലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ തൊഴിലാളിയായ വാളകം കുന്നയ്ക്കാല്‍ ഇരുമ്പായില്‍ സാബു ജോണി (65)നെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൂവാറ്റുപുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. മാതാവ്: പരേതയായ സാറാമ്മ കോലഞ്ചേരി മഠത്തിക്കുടി കുടുംബാംഗം. സഹോദരങ്ങള്‍: സാജു, സജി.