പെരിയാർ ഇ.വി. രാമസ്വാമി സ്മാരകം അരൂക്കുറ്റിയിൽ
1594022
Tuesday, September 23, 2025 6:45 AM IST
അരൂർ: വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിടൽ 26ന്. അരൂകുറ്റി ബോട്ട് ജെട്ടിക്ക് സമീപം സംഘടിപ്പിക്കുന്ന ചടങ്ങിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലുവും സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേർന്ന് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.
സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കു സമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. അവിടെ ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.
ഒരു നിലയിലായി 1140.98 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നാല് കോടി രൂപയാണ് തമിഴ്നാട് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. തിരുവിതാംകൂർ – കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്നു അരൂക്കുറ്റി. വൈക്കം