കാരക്കുന്നം സെന്റ് മേരീസ് പള്ളിയില്‍ ദമ്പതീ സംഗമം
1594012
Tuesday, September 23, 2025 6:45 AM IST
മൂവാറ്റുപുഴ: ഫാമിലി അപ്പോസ്റ്റലേറ്റ് കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ കാരക്കുന്നം സെന്റ് മേരീസ് പള്ളിയില്‍ ദമ്പതീ സംഗമം സംഘടിപ്പിക്കുന്നു.
28 മുതല്‍ ഒന്ന് വരെ നടക്കുന്ന സായാഹ്ന കണ്‍വന്‍ഷനില്‍ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിനും 7.15നും ക്ലാസ്, 8.15ന് ആരാധന, 8.30ന് സമാപനം. റവ. ഡോ. ആന്റണി പുത്തന്‍കുളം, ബ്രദർമാരായ പാപ്പച്ചന് പള്ളത്ത്, സുനില്‍ പന്നിയാര്‍കുട്ടി, ടിറ്റോ കണ്ണാട്ട്, ആനി ഇളയിടം എന്നിവര്‍ കണ്വന്ഷന് നയിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍, സഹ വികാരി ഫാ. ഗീവര്‍ഗീസ് വെട്ടുകുഴിയില്‍ എന്നിവര്‍ അറിയിച്ചു.