കരാറുകാരനെ ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ
1594127
Wednesday, September 24, 2025 4:11 AM IST
കാലടി: വീടു പണിയുടെ കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. ശ്രീമൂലനഗരം ചൊവ്വര ആശാരിമൂലയിൽ വിനോദ് (42), വിജു (44) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് എന്നയാളെയാണ് ആക്രമിച്ചത്. പ്രതികളുടെ ബന്ധുവിന്റെ വീടു പണിഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്ഐമാരായ ജയിംസ് മാത്യു, ജോഷി മാത്യു , റെജിമോൻ , ഏഎസ്ഐ സെബാസ്റ്റ്യൻ, സിപിഒമാരായ ജീമോൻ കെ. പിള്ള, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.