നായ ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം: ട്രുറ
1594134
Wednesday, September 24, 2025 4:27 AM IST
തൃപ്പൂണിത്തുറ: നഗരത്തിൽതെരുവ് നായ ശല്യം പെരുകിവരുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ട്രുറ മധ്യമേഖലാ വനിതാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് എം.പി. മേരിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം ട്രുറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.സി. ജയേന്ദ്രൻ, പി.എസ്. ഇന്ദിര, ബിൻസി ബിജു, പി.എം. മായ , സുഹദ തമ്പുരാൻ, പി.വി . ഇന്ദിരാദേവി തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.വി. മേരി - പ്രസിഡന്റ്, ബിൻസി ബിജു - സെക്രട്ടറി, പി.എം. മായ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.