മോഷണശ്രമത്തിനിടെ പിടിയിൽ
1594128
Wednesday, September 24, 2025 4:11 AM IST
ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് വാതിലുകൾ തകർത്ത് മോഷണം നടത്തുന്നതിനിടെ പ്രതിയെ ആലുവ പോലീസ് പിടികൂടി. ഇടുക്കി ഉടുമ്പൻചോല മരിയാപുരം നിരവത്ത് വീട്ടിൽ മഹേഷ് (41)ആണ് പിടിയിലായത്. കോട്ടയം, ഇടുക്കി ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ സ്കൂൾ ഓഫീസിൽ നിന്നും വലിയ ശബ്ദം കേട്ട് സമീപത്തെ കോൺവെൻറിലെ സിസ്റ്റേഴ്സ് ആണ് മോഷണ ശ്രമം കണ്ട് ആലുവ പോലീസിനെ അറിയിച്ചത്. എൽപി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ഓഫീസുകളിലാണ് മോഷണത്തിന് ശ്രമിച്ചത്.
എൽപി സ്കൂളിലെയും ഹൈസ്കൂളിലെയും ഓഫീസ് വാതിലുകൾ പ്രതി തകർത്തു. എൽപി സ്കൂളിൽ നിന്ന് 200 രൂപ ഒഴികെയൊന്നും മോഷ്ടാവിന് ലഭിച്ചില്ല.