അയിരൂർപാടം മൃഗാശുപത്രി ഉപകേന്ദ്രം പ്രവർത്തനമാരംഭിച്ചു
1594145
Wednesday, September 24, 2025 4:40 AM IST
കോതമംഗലം: പിണ്ടിമന സഹകരണ സംഘം കെട്ടിടത്തിൽ അനുവദിച്ച മൃഗാശുപത്രിയുടെ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എസ്.എം. അലിയാർ, വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, വിൽസൺ കെ. ജോൺ, ടി.കെ. കുമാരി, സിജി ആന്റണി, ലതാ ഷാജി, ലാലി ജോയ്, ക്ഷീരസംഘം പ്രസിഡന്റ് ജയ്സൺ ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിനു സാജു,
റ്റി.എ. ടോമി, ടി.എ. അപ്പുക്കുട്ടൻ, സജിത്ത് കെ. വർഗീസ്, എം. ആർ. ജയചന്ദ്രൻ, സംഘം സെക്രട്ടറി അനുഷ ടി. സജിവ്, ഡോ. വിക്ടർ ജുബിൻ വർഗീസ്, എന്നിവർ പ്രസംഗിച്ചു.