കെഎൽസിഎയുടെ നേതൃത്വത്തിൽ പ്രതിഭോത്സവവും സമനീതി സംഗമവും
1594129
Wednesday, September 24, 2025 4:11 AM IST
ഫോർട്ടുകൊച്ചി: കെഎൽസിഎ സെന്റ് ജോസഫ്സ് ചുള്ളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമനീതി സംഗമവും പ്രതിഭോത്സവവും സംഘടിപ്പിച്ചു. കൊച്ചി രൂപത വികാരി ജനറാൾ മോൺ. ഷൈജു പരിയാത്തുശേരി സംഗമം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. എമ്മാനുവൽ പൊള്ളയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, സഹ വികാരി ഫാ. ജോബിൻ മാത്യു, മേഖല പ്രസിഡന്റ് ലിനു തോമസ്,
രൂപത സെക്രട്ടറി വിദ്യ ജോജി, യൂണിറ്റ് ഭാരവാഹികളായ കെപി സേവ്യർ, റജീന ലീനസ്, ടോണി സാമുവൽ, ജോജി ജോർജ്, കൗൺസിലർ ബാസ്റ്റിൻ ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കലാസദ്യ ഡയാന സിൽവസ്റ്റർ ഉത്ഘാടനം ചെയ്തു.