തിരുമാറാടിയിൽ ‘ധ്വനി 2025' ഭിന്നശേഷി കലോത്സവം
1594014
Tuesday, September 23, 2025 6:45 AM IST
തിരുമാറാടി : പഞ്ചായത്തിൽ നടന്ന ധ്വനി 2025 ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനൽ മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷൻ സാജു ജോൺ, അനിത ബേബി, രമ എം. കൈമൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാജ്കുമാർ, നെവിൻ ജോർജ്, സുനി ജോൺസൺ, ആലിസ് ബിനു, ഐസിഡിഎസ് സൂപ്പർവൈസർ സുനിത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഉഴവൂർ സീനായി സ്പെഷൽ സ്കൂൾ വിദ്യാർഥി- വിദ്യാർഥിനികൾ, മുതിർന്ന ഭിന്നശേഷി കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.