എംസിഎഫിൽ സന്ദർശനം നടത്തി
1594142
Wednesday, September 24, 2025 4:40 AM IST
കൂത്താട്ടുകുളം: തൊഴിൽ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ ഭരണ സമിതി എംസിഎഫിൽ സന്ദർശനം നടത്തി. തൊഴിലാളികളായ ഹരിത കർമ സേന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും നിലവിൽ തൊഴിലാളികൾ നേരിടുന്ന പരിഹാരങ്ങൾക്ക് പരിഹാരം കാണുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പും നൽകി.
വേതന വർധനവ് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും തൊഴിലാളികൾക്ക് ജോലി സമയത്ത് ഉണ്ടാകുന്ന തെരുവുനായ ആക്രമണം ഉൾപ്പെടെയുള്ള അപകടങ്ങളിൽനിന്നും പരിരക്ഷ ലഭിക്കുന്നതിനായി ആരോഗ്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ഇതോടൊപ്പം എംസിഎഫിലെ സ്ഥലപരിമിതിക്ക് ഉള്ളിൽ നിന്നുകൊണ്ടു തന്നെ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും മെച്ചപ്പെട്ട സൗകര്യം ഒരുക്കും.
നഗരസഭ ചെയർപേഴ്സൺ കലാ രാജു, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, ക്ഷേമകാര്യസ്ഥാനി കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, നഗരസഭ കൗൺസിലർ റോയ് ഇരട്ടയാനിക്കൽ, കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് എം.കെ. ചാക്കോച്ചൻ എന്നിവരാണ് എംസിഎഫിൽ സന്ദർശനം നടത്തിയത്.