ട്വന്റി-20 പൂത്തൃക്ക പിടിക്കും: സാബു എം. ജേക്കബ്
1594030
Tuesday, September 23, 2025 6:45 AM IST
കിഴക്കമ്പലം: അടുത്ത തെരഞ്ഞെടുപ്പിൽ 16 വാര്‍ഡുകളും വിജയിച്ച് പൂത്തൃക്ക പഞ്ചയത്ത് ഭരണം ട്വന്റി 20 പിടിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി 20 പൂത്തൃക്ക പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂത്തൃക്ക പഞ്ചായത്തില്‍ ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നിട്ടും 34 ശതമാനം വോട്ട് ട്വന്റി 20 സ്ഥാനാര്‍ഥി നേടി. കുന്നത്തുനാട് നിയോജകണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിക്ക് ഏറ്റും കൂടുതല്‍ വോട്ടു നല്കിയ പഞ്ചായത്തായിരുന്നു പൂത്തൃക്കയെന്നും അദ്ദേഹം പറഞ്ഞു.
വരും തെരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടു നേടി, പാര്‍ട്ടി പൂത്തൃക്ക പഞ്ചായത്തില്‍ ഭരണത്തില്‍ വരുമെന്നും സാബു അവകാശപ്പെട്ടു. ഒക്ടോബര്‍ അഞ്ചിന് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഭാരവാഹികളുടെയും യോഗം കോലഞ്ചേരി ഹില്‍ടോപ് കണ്വന്ഷന് സെന്ററില്‍ ചേരുമെന്നും സാബു പറഞ്ഞു. അഡ്വ. ചാര്‍ളി പോള്‍, പി.കെ ജോര്‍ജ്, പി. വൈ ഏബ്രഹാം, വി. ഗോപകുമാര്‍, ജിബി ഏബ്രാഹം, ബിനു പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.