ലോറിയിടിച്ച് സൈക്കിൽ യാത്രികൻ മരിച്ചു
1594094
Tuesday, September 23, 2025 11:04 PM IST
കളമശേരി: എച്ച്എംടി റോഡിൽ സൈക്കിളിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു. പള്ളിലാങ്കര എസ്എൻഡിപിക്ക് സമീപം എഴുപ്പുറത്ത് രാഘവൻ (82) ആണു മരിച്ചത്.
സെന്റ് പോൾസ് കോളജിനു മുന്നിൽ ഇന്നലെ 11നായിരുന്നു അപകടം. രാഘവൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ പിന്നിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. തോഷിബ മുൻ ജീവനക്കാരനാണ്.