സമൃദ്ധിയില്‍ ആയുര്‍വേദ വിധിപ്രകാരം തയാറാക്കിയ ചെറുകടികൾ വിതരണം ചെയ്തു
1594124
Wednesday, September 24, 2025 4:11 AM IST
കൊച്ചി: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി സമൃദ്ധി ഭക്ഷണശാലയില്‍ ആയുര്‍വേദ വിധിപ്രകാരം പാകം ചെയ്ത മില്ലറ്റ് അട, ശാരിബാദി പാനകം എന്നിവ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. മനു ആര്. മംഗലത്ത്, ട്രഷറര്‍ ഡോ. രണ്‍ചന്ദ്, ഡോ. എസ്.കെ. ശ്രീരാജ്, ഡോ. ജിഷ്ണു വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.