റോഡ് ഉദ്ഘാടനം ചെയ്തു
1594013
Tuesday, September 23, 2025 6:45 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച പാറേപ്പടി അംബേദ്കർ എസ് സി നഗർ റോഡ് ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആനീസ് ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. റെജി സാന്റി, സാറാമ്മ പൗലോസ്, നൈസ് എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.