വസ്തു അളന്നു തിരിക്കൽ: കുന്നത്തുനാട് തഹസിൽദാരുടെ ഉത്തരവ് മരവിപ്പിക്കണമെന്ന് വി.പി. സജീന്ദ്രൻ
1594027
Tuesday, September 23, 2025 6:45 AM IST
കിഴക്കമ്പലം: പാരിയത്ത്കാവിലെ ഏഴ് കുടുംബങ്ങൾക്കെതിരായി സുപ്രീംകോടതി വിധി വന്നതിനുശേഷം അൻപതിലധികം കുടുംബങ്ങളുടെ വസ്തുവകകൾ അളന്നു തിരിക്കാൻ നോട്ടീസ് നൽകിയ കുന്നത്തുനാട് തഹസിൽദാരുടെ ഉത്തരവ് മരവിപ്പിക്കണമെന്ന് മുൻ എംഎൽഎ വി.പി സജീന്ദ്രൻ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. നോട്ടീസ് കിട്ടിയ ഭൂഉടമകൾ ഭയാശങ്കയിലാണ്. ഈ നോട്ടീസ് മരവിപ്പിച്ചില്ലെങ്കിൽ സ്ഥലം വിൽപ്പന ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക.
പാരിയത്ത് കാവിലെ ഏഴ് കുടുംബങ്ങളെ സർക്കാർ ഏറ്റെടുത്ത് സ്ഥലവും വീടും നൽകുകയാണ് വേണ്ടതെന്നും വി.പി സജീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പെരിയാർവാലി കനാലും പിഡബ്ല്യു റോഡും കഴിഞ്ഞുള്ള സ്ഥലം അളക്കാൻ നിർദേശിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. പത്രസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ടി. എച്ച് അബ്ദുൽ ജബ്ബാർ, കെ. വി. എൽദോ, തമ്പി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.