വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ നടപടി: ജില്ലാ കളക്ടര്‍
1594037
Tuesday, September 23, 2025 6:46 AM IST
കൊച്ചി: എറണാകുളം ജില്ലാ കളക്ടറുടേതെന്ന വ്യാജേന ഫേസ്ബുക്കില്‍ പ്രചരിക്കുന്ന അക്കൗണ്ടിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായി ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക അറിയിച്ചു.
ഡിസി എറണാകുളം എന്ന പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നത്. ഇതില്‍ ആരും വഞ്ചിതരാകരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. https://www.facebook.com/d-ce-km എന്നതാണ് കളക്ടറുടെ ഔദ്യോഗിക എഫ്ബി പേജിന്റെ (കളക്ടര്‍, എറണാകുളം) ലിങ്ക് എന്നും അവർ അറിയിച്ചു.