മള്‍ട്ടിപ്ലക്സ് തിയറ്ററില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് ഉപഭോക്തൃ കോടതി
1594024
Tuesday, September 23, 2025 6:45 AM IST
കൊച്ചി : മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ കൊച്ചിയിലെ പിവിആര്‍ സിനിമാസിന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവ് നല്കി.
മള്‍ട്ടിപ്ലക്സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനുമെതിരെ കോഴിക്കോട് സ്വദേശി ഐ.ശ്രീകാന്ത് നല്കിയ പരാതിയിലാണ് ഉത്തരവ്.
ഈ സൗകര്യം വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തണമെന്നും സൗജന്യ കുടിവെള്ളം ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഡി.ബി ബിനു അധ്യക്ഷനായ ബെഞ്ച് നിർദേശം നല്കി. എല്ലാ ഉപഭോക്താക്കള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം തടസമില്ലാതെ സൗജന്യമായി നലകുമെന്ന് പിവിആര്‍ സിനിമാസ് രേഖാമൂലം ഉറപ്പ് നല്കി.