മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ അതിഥി തൊഴിലാളി മരിച്ചു
1594093
Tuesday, September 23, 2025 11:04 PM IST
വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ അതിഥി തൊഴിലാളി മരിച്ചു. തമിഴ്നാട് കന്യാകുമാരി ആരോഗ്യപുരം സ്വദേശി മൈക്കിൾ സുസൈ (50) ആണ് മരിച്ചത്.
ഇബ്രാഹിം എന്ന ബോട്ടിലെ തൊഴിലാളിയായ ഇയാൾക്ക് 22ന് പുലർച്ചെയാണ് കടലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ വിട്ടുകൊടുത്തു.