ലേബർ മൂവ്മെന്റ് തൃക്കാരിയൂർ യൂണിറ്റ് ആരംഭിച്ചു
1594008
Tuesday, September 23, 2025 6:45 AM IST
കോതമംഗലം: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കോതമംഗലം രൂപത ലേബർ മൂവ്മെന്റിന്റെ തൃക്കാരിയൂർ സെന്റ് തോമസ് ഇടവക യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഇടവക വികാരി ഫാ. മാത്യു മുണ്ടക്കൽ നിർവഹിച്ചു.
രൂപതാ പ്രസിഡന്റ് തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. രൂപത പാലിയേറ്റീവ് ഹോം കെയർ കോ-ഓർഡിനേറ്റർ ആന്റണി പുല്ലൻ, കോതമംഗലം ഫൊറോന പ്രസിഡന്റ് തോമസ് ജോൺ, രൂപത ആനിമേറ്റർ സിസ്റ്റർ ഗ്ലോറി എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഭാരവാഹികളായി ജോയ് പടയാട്ടിൽ- പ്രസിഡന്റ്, ജസീന്ത ടോമി -വൈസ് പ്രസിഡന്റ്, ജിജോ പുളിമൂട്ടിൽ- ജനറൽ സെക്രട്ടറി, സിമി സണ്ണി -ജോയിന്റ് സെക്രട്ടറി, സണ്ണി പട്ടേരിപ്പറമ്പിൽ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.