മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെ സന്ദർശിച്ചു
1594136
Wednesday, September 24, 2025 4:27 AM IST
മൂവാറ്റുപുഴ: ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് നവതി ആശംസകള്‍ നേര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ എത്തിയാണ് ആശംസകള്‍ അറിയിച്ചത്.
സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റിയംഗം സജി ജോര്‍ജ്, സിപിഎം ആവോലി ലോക്കല്‍ കമ്മിറ്റിയംഗം അലക്സാണ്ടര്‍ ജോര്‍ഡി എന്നിവരും ഒപ്പമുണ്ടായിരുന്നു.