നെല്ലിക്കുഴിയിൽ ചെക്ക്ഡാം റെഡി
1594138
Wednesday, September 24, 2025 4:27 AM IST
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ കുന്നത്തുകുഴി ചെക്ക്ഡാം നിർമാണം പൂർത്തീകരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെക്ക് ഡാമിന്റെ നിർമാണം പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ,
ടി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ ഷെറഫിയ ഷിഹാബ്, വൃന്ദ മനോജ്, നാസർ വട്ടേക്കാടൻ, പി.എ. ഷിഹാബ്, സി.വി. സൈനുദ്ദീൻ, സലിം അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.