എം.എം. ലോറൻസ് അനുസ്മരണം
1593710
Monday, September 22, 2025 4:55 AM IST
മൂവാറ്റുപുഴ: എം.എം. ലോറൻസ് അനുസ്മരണം വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. പി.പി. എസ്തോസ് ഭവനു മുന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. പി.ബി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, കെ.ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വാഴപ്പിള്ളിയിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.കെ. സോമൻ, സജി ജോർജ്, കെ.പി. രാമചന്ദ്രൻ, ആർ. രാകേഷ്, ഷാലി ജയിൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോതമംഗലം: സിപിഎം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണം ജയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവൻ, പി.എം. അഷ്റഫ്, പി.എം. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.