കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂൾ 1993-96 ബാച്ച് കുടുംബസംഗമം നടത്തി
1594132
Wednesday, September 24, 2025 4:27 AM IST
അങ്കമാലി : കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂൾ പൂർവവിദ്യാർത്ഥികളുടെ 1993- 96 ബാച്ചിന്റെ കുടുംബസംഗമം സംഘടിപ്പിച്ചു. കറുകുറ്റി ചോല ഫാം റിസോർട്ടിൽ കലാ-കായിക മത്സരത്തോടെയാണ് ഈ കുടുംബ കൂട്ടായ്മയ്ക്ക് വേദിയിരുക്കിയത്.
ചത്തീസ്ഗഡിൽ നടന്ന ബാസ്കറ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്റർ സ്കൂൾ (14 വയസിന് താഴെ) കേരളത്തെ പ്രതിനിധീകരിച്ച അഭിനവ് ബിജു, തൃശൂർ കിഡീസ് ബാസ്ക്കറ്റ്ബോൾ ടീം അംഗം അഭിനന്ദ് ബിജു, ഈ വർഷത്തെ എസ് എസ് എൽ സി വിജയി ഡോണൽ ടെൻസൻ, പ്ലസ് ടു വിജയി ഏയ്ഞ്ചൽ ടോണി, കരാട്ടെ എറണാകുളം ഡിസ്റ്റിക്ട് ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഡോണാൾഡ് ടെൻസൻ, ഡാനിയേൽ ടെൻസൻ, യൂട്യൂബർമാരായ ദിപു പരമേശ്വരൻ, ബിജു നാണു, ജുവൽ ബൈജു എന്നീ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികളായ സനൽ ജോസഫ്, ബിജു നാണു, ബിനു പ്ലാക്കൽ, ഷൈജു ജോസഫ് ബൈജു വർഗ്ഗീസ്, ഷാജി ജോൺ, എബി അഗസ്റ്റിൻ, ടെൻസൻ ജോസഫ്, സുനിൽ മാവേലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.