കെ.ജെ. ഷൈനിനെതിരായ പ്രചാരണം: ഒരാളെകൂടി പ്രതി ചേർത്തു
1594039
Tuesday, September 23, 2025 6:46 AM IST
പറവൂർ: സമൂഹമാധ്യമങ്ങളിൽ സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ പ്രചാരണത്തിൽ, റൂറൽ സൈബർ പോലീസ് , പ്രധാന പ്രതിയായ പറവൂർ സ്വദേശി പെട്ടിശേരിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി. ഗോപാലകൃഷ്ണൻ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ ഒളിവിലാണെന്നാണ് കരുതുന്നത്.
അപവാദ പോസ്റ്റ് അയച്ചതായി കരുതുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരാളെ കൂടി പോലീസ് പ്രതിചേർത്തു. കൊണ്ടോട്ടി അബു എന്ന പേരിലുള്ള യൂട്യൂബിൽ അപവാദ വീഡിയോ ചെയ്ത മലപ്പുറം എടപ്പാൾ മുണ്ടൻകാട്ടിൽ അലിയുടെ മകൻ യാസിറിനെയാണ് പ്രതി ചേർത്തിട്ടുള്ളത്.