കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍ അസോസിയേഷന് ഉദ്ഘാടനം
1594140
Wednesday, September 24, 2025 4:27 AM IST
വാഴക്കുളം: വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍ അസോസിയേഷന് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ആൻഡ് മാനേജ്മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് (കാംസ്) പ്രോജക്ട് മാനേജര്‍ ഡോ. ജോര്‍ജ്കുട്ടി ജോണ്‍ ഉദ്ഘാടനം ചെയ്തു.
ബ്രിഡ്ജിംഗ് കോളജ് ടു കരിയര്‍ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഡയറക്ടര്‍ റവ. ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി സബിത രാജു, അസോസിയേഷന് ഇന്‍ചാര്‍ജ് ഡോ. പീറ്റര്‍ റെജി രാമനാട്ട്, അസോസിയേഷന് സെക്രട്ടറി അല്‍ക്ക മറിയം ബേബി എന്നിവര്‍ പങ്കെടുത്തു.